09:55pm 17 April 2026
NEWS
കുടുംബശ്രീ വിഷു വിപണന മേളയിൽ എറണാകുളം ജില്ലക്ക് 60 ലക്ഷം വിൽപ്പന നേട്ടം.
17/04/2026  04:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീ വിഷു വിപണന മേളയിൽ എറണാകുളം ജില്ലക്ക് 60 ലക്ഷം വിൽപ്പന നേട്ടം

എറണാകുളം: വിഷു ആഘോഷങ്ങളെ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച വിഷു വിപണന മേളകൾ വിജയകരമായി സമാപിച്ചു. സംസ്ഥാനതലത്തിൽ എറണാകുളം ജില്ല ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.

ജില്ലയിലാകെ നടന്ന മേളകളിലൂടെ മൊത്തം 60,21,505 രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.  ജില്ലയിലെ 102 സി.ഡി.എസ്.കളുടെ നേതൃത്വത്തിൽ മേളകൾ ഫലപ്രദമായി സംഘടിപ്പിച്ചതാണ് ഈ നേട്ടത്തിന് വഴിവെച്ചത്.

കണി ഒരുക്കുന്നതിനായുള്ള ഉൽപ്പന്നങ്ങൾ , പച്ചക്കറികൾ, കൂടാതെ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൊതുജനങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണമാണ് ലഭിച്ചത്. ജില്ലയിലെ എല്ലാ സി.ഡി.എസ്.കളുടെയും കൃത്യമായ ഏകോപനവും പ്രവർത്തന ശേഷിയും മേളയുടെ വിജയത്തിന് നിർണായകമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img